Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mamkootathil

രാ​ഹു​ൽ വെ​റും കോ​ഴി​യ​ല്ല, കു​രു​പ്പ് പി​ടി​ച്ച കോ​ഴി; ചാ​റ്റ് പു​റ​ത്തു​വി​ട്ട് ജ​സ്‌​ല മാ​ട​ശേ​രി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റ് ജ​സ്‌​ല മാ​ട​ശേ​രി. രാ​ഹു​ൽ തു​ട​ര്‍​ച്ച​യാ​യി അ​യ​ച്ച മെ​സേ​ജു​ക​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ജ​സ്‍​ല പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ വെ​റും കോ​ഴി​യ​ല്ലെ​ന്നും കു​രു​പ്പ് പി​ടി​ച്ച കോ​ഴി​യാ​ണെ​ന്നു​മാ​ണ് ജ​സ്‌​ല​യു​ടെ പ​രി​ഹാ​സം.

പീ​ഡ​ന​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ൽ രാ​ഹു​ൽ ന​ട​ത്തി​യ ഒ​രു അ​ഭി​മു​ഖം ക​ണ്ടി​ട്ടാ​ണ് ചാ​റ്റു​ക​ൾ പു​റ​ത്തു​വി​ടാ​ൻ തോ​ന്നി​യ​തെ​ന്ന് ജ​സ്‌​ല പ​റ​ഞ്ഞു. ഒ​രാ​ളു​ടെ പോ​ക്ക് ക​ണ്ടാ​ൽ ഏ​ത​റ്റം വ​രെ എ​ത്തും എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നും കോ​ഴി​ക​ളെ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​ത്ത് നി​ന്ന് ത​ന്നെ മ​ണ​ക്കു​മെ​ന്നും ജ​സ്‍​ല ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

 മാ​ന്യ​ത​യു​ടെ​യും പാ​വ​ത്താ​ന്‍റെ​യും മു​ഖം​മൂ​ടി അ​ണി​ഞ്ഞ് നി​യ​മ​സ​ഭ​യി​ലി​രി​ക്കു​ന്ന മ​ന്ത്രി​പു​ത്ര​ന്മാ​രു​ടെ വ​രെ ത​നി​നി​റം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ത​ന്‍റേ​ട​മു​ള്ള സ്ത്രീ​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്ന് ജ​സ്‌​ല വ്യ​ക്ത​മാ​ക്കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ.​ഷ​ഹ​നാ​സും രാ​ഹു​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി നേ​ര​ത്തെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര്‍​ജി ന​ൽ​കി. ആ​ദ്യ കേ​സി​ലെ മു​ൻ‌​കൂ​ർ ജാ​മ്യ​ഹ​ർ​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ നീ​ക്കം.

മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മു​ൻ​പ് ത​ന്നെ കേ​ൾ​ക്ക​ണം. ത​ന്നെ​യും ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് അ​തി​ജീ​വി​തയുടെ ആ​വ​ശ്യം. വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​രു​ക​യാ​ണെ​ന്നും അ​തി​ജീ​വി​ത പ​റ​ഞ്ഞു.

അ​തേ​സ​മ​യം ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​ർ​ത്ത​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തു ഖേ​ദ​ക​ര​മാ​ണ്. എ​ന്നെ​പ്പോ​ലെ വേ​ദ​നി​ക്കു​ന്ന ഒ​ട്ടേ​റെ പേ​ർ​ക്കു വേ​ണ്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​നി​ക്കും നീ​തി വേ​ണ​മെ​ന്നും കൊ​ച്ചി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ത​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ന്ന​താ​ണെ​ന്നാ​ണ് രാ​ഹു​ൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ന്ന ആ​ളാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം ത​ന്നെ​യും കൂ​ടി വി​ളി​ച്ചി​രു​ത്തി സം​സാ​രി​ക്കേ​ണ്ടേ. അ​ത​ല്ലേ ഒ​രു നാ​ട്ടു​ന​ട​പ്പ്.

രാ​ഹു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യ​ണം. രാ​ഹു​ൽ തെ​റ്റ് ചെ​യ്‌​തു​വെ​ന്ന് പോ​ലീ​സി​നും കോ​ട​തി​ക്കും ബോ​ധ്യ​മാ​വു​ക​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. ഒ​രു എം​എ​ൽ​എ​യ്ക്ക് എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യു​ണ്ടോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

 

 

Kerala

രാ​ഹു​ൽ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്തു; അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

 തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ്. രാ​ഹു​ൽ ത​ന്‍റെ കു​ടും​ബ ജീ​വി​തം ത​ക​ർ​ത്തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ ബി​എ​ൻ​എ​സ് 84 പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​സാ​ന്നി​ധ്യം അ​വ​സ​ര​മാ​ക്കി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ വ​ശീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് വ​ലി​യ മാ​ന​ന​ഷ്ടം ഉ​ണ്ടാ​യി. വി​വാ​ഹി​ത​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും രാ​ഹു​ൽ ത​ന്‍റെ ഭാ​ര്യ​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധം സ്ഥാ​പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം.

എ​ന്നാ​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ത​ന്നെ​യാ​യി​രു​ന്നു ബ​ന്ധ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

അ​ച്ച​ട​ക്ക ന​ട​പ​ടി പി​ൻ​വ​ലി​ച്ചാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മ​ത്സ​രി​ക്കാം: പി.​ജെ.​കു​ര്യ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പാ​ർ​ട്ടി സ്വീ​ക​രി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​മെ​ന്ന് പി.​ജെ.​കു​ര്യ​ൻ. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മോ​യെ​ന്ന് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

ഇ​തി​ൽ ധാ​ർ​മി​ക​ത​യു​ടെ പ്ര​ശ്ന​മി​ല്ല. സി​പി​എ​മ്മി​നി​ല്ലാ​ത്ത ധാ​ർ​മി​ക​ത ഇ​വി​ടെ എ​ന്തി​നെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ആ​രോ​പ​ണ വി​ധേ​യ​രാ​യ സി​പി​എം നേ​താ​ക്ക​ൾ പ​ദ​വി​യി​ൽ തു​ട​രു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് മാ​ത്രം ധാ​ർ​മി​ക​ത ചോ​ദി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്.

രാ​ഹു​ലി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പി.​ജെ.​കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സീ​റ്റ് ന​ൽ​ക​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ന​ല്ല രാ​ഹു​ൽ ത​ന്നെ വ​ന്നു ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Kerala

രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ട്: കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ഴി​വു​കേ​ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

കോ​ൺ​ഗ്ര​സ് ആ ​ചാ​പ്റ്റ​ർ ക്ലോ​സ് ചെ​യ്ത​താ​ണ്. കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം പ​രാ​ജ​പ്പെ​ട്ടു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്താ​ണ്. തെ​ളി​വു​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടും ര​ണ്ടാ​ഴ്ച ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. രാ​ഹു​ലി​ന് ജാ​മ്യം കി​ട്ടി​യാ​ലും കി​ട്ടി​യി​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സി​നെ ബാ​ധി​ക്കി​ല്ല. രാ​ഹു​ലി​ന് എ​തി​രാ​യ ര​ണ്ടാ​മ​ത്തെ പ​രാ​തി ജ​നു​വി​ൻ ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും പാ​ർ​ട്ടി ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ല്ലോ. അ​താ​ണ് പാ​ർ​ട്ടി​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ അ​നു​കൂ​ലി​ച്ചു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം, യു​ഡി​എ​ഫ് പ​ദ​വി​യി​ലി​രു​ന്ന് ന​ട​ത്താ​ൻ പ​റ്റി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ​കേ​സ്: എ​ല്ലാ ക​ണ്ണു​ക​ളും ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ.​ബാ​ബു​വി​ന്‍റെ ബെ​ഞ്ച് 32-ാമ​ത്തെ ഐ​റ്റ​മാ​യി​ട്ടാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് യ​ഥാ​ര്‍​ത്ഥ രീ​തി​യി​ലൂ​ടെ​യ​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കീ​ഴ്‌​ക്കോ​ട​തി താ​ൻ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. വി​ധി​യി​ൽ പി​ഴ​വു​ണ്ട്. പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത പ്ര​കാ​ര​മു​ണ്ടാ​യ​താ​ണ്. വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ബ​ന്ധം ത​ക​ര്‍‌​ന്ന​പ്പോ​ള്‍ പീ​ഡ​ന​ക്കേ​സാ​യി മാ​റ്റി​യ​താ​ണെ​ന്നും ഹ​ര്‍‌​ജി​യി​ൽ രാ​ഹു​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ത​ള്ളി​യ​ത്.

തു​ട​ർ​ന്ന് രാ​ഹു​ൽ കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന പ​ര​ന്നി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

 

 

Kerala

എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: എം​എ​ല്‍​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന കാ​ര്യം രാ​ഹു​ല്‍ ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി നി​ല​പാ​ടെ​ടു​ത്ത​താ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ പാ​ർ​ട്ടി​യു​ടെ അ​ന്ത​സ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക​മാ​യ കാ​ര്യം. കൂ​ടാ​തെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലു​ള്ള പാ​ർ​ട്ടി​യു​ടെ ഇ​മേ​ജ് നി​ല​നി​ർ​ത്തേ​ണ്ട​തു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ച്ചാ​ണ് കെ​പി​സി​സി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ത് എ​ഐ​സി​സി അ​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ലെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ എ​ടു​ത്ത ഒ​രു തീ​രു​മാ​ന​മാ​ണി​ത് എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി കോ​ട​തി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ത​ള്ളി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ലാ​യി​രു​ന്നു വാ​ദം. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് 25മി​നി​ട്ട് വാ​ദ​മാ​ണ് ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ഹു​ലി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം, അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം വാ​ദം ന​ട​ന്നു. അ​തി​ജീ​വി​ത​യു​ടെ ചാ​റ്റു​ക​ളും വി​വാ​ഹ ഫോ​ട്ടോ​യും അ​ട​ക്കം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി.

കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​ത് കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ഹു​ൽ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു, ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു, പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ആ​ദ്യം ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ടു, പി​ന്നീ​ട് നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്ര​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

അ​ശാ​സ്ത്രീ​യ ഗ​ർ​ഭഛി​ദ്രം മൂ​ലം യു​വ​തി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യെ​ന്ന ചി​കി​ത്സി​ച്ച ഡോ​ക്ട​റു​ടെ മൊ​ഴി​യും ചി​കി​ത്സാ രേ​ഖ​ക​ളു​മു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

സ​മാ​ന​മാ​യ നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ൾ പ്ര​തി​ക്കെ​തി​രെ ഉ​ണ്ട്. ജാ​മ്യം ന​ൽ​കി​യാ​ൽ കേ​സി​നെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റേ​ണ്ട ജ​ന​പ്ര​തി​നി​ധി ഒ​ളി​വി​ലാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​യി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പീഡനക്കേസ്; നടപടി കെപിസിസി കൈമാറിയ പരാതിയില്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ചൊവ്വാഴ്ച യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

സ​ണ്ണി ജോ​സ​ഫിനു പുറമേ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാണ് യു​വ​തി പ​രാ​തി ന​ൽ​കി​യത്. വി​വാ​ഹ വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കേ​ര​ള​ത്തി​ലെ​ത്തി​യ സ​മ​യ​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പീ​ഡ​ന​ത്തി​ന് ശേ​ഷം രാഹുൽ വി​വാ​ഹ വാ​ഗ്‌​ദാ​ന​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യു​വ​തി ഇ​മെ​യി​ൽ മു​ഖേ​ന പ​രാ​തി അ​യ​ച്ച​ത്. 2023ൽ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നു യു​വ​തി പ​റ​യു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക്ക് ത​യാ​റ​ല്ലെ​ന്ന് യു​വ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പോലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഫെന്നി 

അടൂർ: പോലീസ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. പോലീസ് വീട്ടിൽ എത്തിയപ്പോൾ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും നഗരസഭയിൽ സ്ഥാനാർഥിയായ താൻ പ്രചരണത്തിൽ ആയിരുന്നെന്നും ഫെന്നി പറഞ്ഞു.

സംഭവത്തെ തുടർന്ന് കെഎസ്‌യു നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാൻ അടൂർ പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വീട്ടിലെത്തിയവരോട് ആരാണെന്നും എന്താണ് കാരണമെന്നും ചോദിച്ചിട്ട് വ്യക്തമാക്കിയില്ല. അവർ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഫെന്നി പറഞ്ഞു.

അതേസമയം ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങിയിരുന്നു. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പോലീസ് പരിശോധന നടന്നുവരികയാണ്.

Kerala

മാങ്കൂട്ടത്തിനെതിരായ പീഡനക്കേസ്; അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി.

Kerala

രാഹുലിന്‍റെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി

പാലക്കാട്: ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. തിങ്കളാഴ്ച അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്നും വിവരങ്ങൾ തേടും.

ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.

അതേസമയം രാഹുലിന്‍റെ ഫ്ലാറ്റിൽനിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുലിനെ കണ്ടെത്താൻ പാലക്കാട് പോലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ ഒൻപത് ഇടങ്ങളിലെ സിസിടിവികൾ പോലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.

Kerala

ഉ​ദി​ച്ചു​യ​രേ​ണ്ട താ​ര​ങ്ങ​ൾ ഉ​ദി​ക്കും അ​ല്ലാ​ത്ത​ത് അ​സ്‌​ത​മി​ക്കും: കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പ​രാ​തി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ. രാ​ഹു​ലി​നെ ഒ​രു പ​രി​പാ​ടി​യി​ലും ക​യ​റ്റ​രു​തെ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞി​ട്ടു​ണ്ട്.

രാ​ഹു​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങേ​ണ്ടെ​ന്നും ഉ​ദി​ച്ചു​യ​രേ​ണ്ട താ​ര​ങ്ങ​ൾ ഉ​ദി​ക്കും അ​ല്ലാ​ത്ത​ത് അ​സ്‌​ത​മി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ണ്‍​ഗ്ര​സി​ലു​ള്ള എം​എ​ല്‍​എ​മാ​ര്‍ ആ​രും ഒ​ളി​വി​ല​ല്ല. എ​ല്ലാ​വ​രും ഫീ​ല്‍​ഡി​ലു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​റ​സ്‌​റ്റി​ന് ത​ട​സ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സ് വാ​ദം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ന്ന പ്ര​ചാ​ര​ണ​വും പോ​ലീ​സ് ത​ള്ളു​ക​യാ​ണ്. എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Kerala

പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിൽ യുവതി ഭർത്താവിനൊപ്പം; കൂടുതൽ തെളിവുകളുമായി രാഹുൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്.

ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്ന് സ്ഥാപിക്കാനുള്ള രേഖകളും നൽകിയിട്ടുണ്ട്. യുവതി ജോലി ചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ പ്രേരിപ്പിച്ചുവെന്നതിനുള്ള തെളിവുകളും പെൻഡ്രൈവിൽ നൽകി.

പീഡനം നടന്നെന്ന് പറയുന്ന സമയങ്ങളിലും ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവും രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെത്തി; വക്കാലത്ത് ഒപ്പിട്ടശേഷം വീണ്ടും ഒളിവിൽ

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച രാവിലെ വക്കീൽ ഓഫീസിൽ എത്തിയതായാണ് വിവരം. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി.
 
എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ മണിക്കൂറുകൾക്കുശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പോലീസ് നിഗമനം.

രാഹുലിനെതിരെ വെള്ളിയാഴ്ച പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനായിരുന്നു നടപടി.

അതേസമയം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹ​ബ​ന്ധം ഒ​ഴി​ഞ്ഞ ശേ​ഷ​മെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മൊഴി നൽകി. 2024 ഓ​ഗ​സ്റ്റ് 22നാ​ണ് ആ​ദ്യ വി​വാ​ഹം ന​ട​ന്ന​ത്. നാ​ലു ദി​വ​സം മാ​ത്ര​മാ​ണ് ഒ​ന്നി​ച്ച് ജീ​വി​ച്ച​ത്. ഒ​രു ​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​ബ​ന്ധം ഒ​ഴി​ഞ്ഞു. രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത് പി​ന്നീ​ട് അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷ​മാ​ണെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

വി​വാ​ഹി​ത​യാ​ണെ​ന്ന് അ​റി​ഞ്ഞാ​ണ് യുവതിയുമായി അ​ടു​പ്പം തു​ട​ങ്ങി​യ​തെ​ന്നും ബന്ധം പുലർത്തിയതെന്നും രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ട്. 2025 മാ​ര്‍​ച്ച് നാ​ലി​ന് തൃ​ക്ക​ണ്ണാ​പു​ര​ത്തെ അ​തി​ജീ​വി​ത​യു​ടെ ഫ്ളാ​റ്റി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ചു​കൊ​ണ്ട് പീഡിപ്പിച്ചു എ​ന്നതു​ള്‍​പ്പെ​ടെ​യാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

മാ​ര്‍​ച്ച് 17നു ​ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ജീ​വി​ത​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി, ബ​ന്ധം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ ജീ​വി​തം ന​ശി​പ്പി​ക്കു​മെ​ന്ന് തു​ട​ര്‍​ച്ച​യാ​യ ഭീ​ഷ​ണിപ്പെടുത്തി, അ​തി​ജീ​വി​ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞും നി​ര​ന്ത​ര പീ​ഡ​നം തു​ട​ര്‍​ന്നു​ എന്നിവയും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഏ​പ്രി​ല്‍ 22 -ാം തീ​യ​തി തൃ​ക്ക​ണ്ണാ​പു​ര​ത്തെ ഫ്ളാ​റ്റി​ല്‍ വ​ച്ചും, മേ​യ് അ​വ​സാ​നം പാ​ല​ക്കാ​ട്ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ ആരോപിക്കുന്നുണ്ട്.

Kerala

രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണോയെന്ന് അറിയില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക നിലപാടെന്നും സണ്ണി ജോസഫ് പറഞ്ഞു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ; പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

 മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന പീഡനക്കേസിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് ശിവൻകുട്ടി പരിഹസിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതിജീവിതയെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാൻ ആകില്ല. സമൂഹമാധ്യമങ്ങളിൽ ആർക്കെതിരെയും എന്തും വിളിച്ചു പറയാവുള്ള അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.

Kerala

രാഹുലിനെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ക്രൂരമായ പീഡനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ച് രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.

പീഡന ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിരുന്നു.

യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്‍റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

Kerala

ലൈംഗിക പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും എന്നാൽ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുൽ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. ഗർഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുൽ പറഞ്ഞു.

അന്വേഷണവുമായി സഹകരിക്കും. ഇത് താൻ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടെന്നും രാഹുൽ ജാമ്യപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ജാമ്യാപേക്ഷ ശനിയാഴ്ച രാവിലെ കോടതി പരിഗണിക്കും. അതേസമയം ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.

രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.

ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.

Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസണ്‍ ജോസിന്‍റെ നേതൃത്തത്തിലാണ് അന്വേഷണം.

ഒരു ഡിവൈഎസ്പി, ഒരു അസിസ്റ്റന്‍റ് കമ്മീഷണർ, രണ്ട് എസ്എച്ച്ഒമാരും ഉൾപ്പെടുന്നതാണ് പുതിയ സംഘം. എന്നാൽ സംഘത്തിലേക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടില്ല.

തിരുവനന്തപുരം റൂറൽ മേഖലയിലുള്ള വലിയമല പോലീസാണ് യുവതിയുടെ പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം പോലീസിന് കൈമാറിയിരുന്നു. നേമം പോലീസാണ് യുവതിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ പുതിയ സംഘം അന്വേഷണം നടത്തേണ്ട സാഹചര്യം ഉടലെടുത്തത്.

Kerala

രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചന; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎ ഒളിവിൽ പോയതിനു പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പോലീസ്. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ രാഹുൽ വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് പോലീസ് നടപടി.

വലിയമല പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Kerala

രാ​ഹു​ലി​നെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​നെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു ന​ട​പ​ടി​യും പാ​ര്‍​ട്ടി എ​ടു​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. രാ​ഹു​ലി​നെ​തി​രേ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി​യെ​ടു​ത്തുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തിരുന്നു. സ​സ്‌​പെ​ന്‍​ഷ​ന്‍ എ​ന്നാ​ല്‍ ആ​റ് വ​ര്‍​ഷ​ക്കാ​ല​ത്തേ​ക്ക് പു​റ​ത്താ​ക്കി​യ​തി​ന് തു​ല്യ​മാ​ണ്. രാ​ഹു​ല്‍ ചെ​യ്യു​ന്ന കു​റ്റ​ങ്ങ​ള്‍​ക്ക് പാ​ര്‍​ട്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ പി​ടി​കൂ​ടു​ന്ന​ത് വ​രെ യു​ഡി​എ​ഫ് പോ​രാ​ട്ട​വു​മാ​യി മു​ന്നോ​ട്ടുപോ​കും. പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മാ​യി​രു​ന്നു. ഈ ​തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ല്‍ കേ​സെ​ടു​ത്ത​തി​നുപി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ​മു​ണ്ടെ​ന്നും ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Kerala

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂട്ട​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഹു​ലി​നെ​തി​രെ പാ​ര്‍​ട്ടി നേ​ര​ത്തെ ന​ട​പ​ടി എ​ടു​ത്തി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പാ​ര്‍​ട്ടി​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണക്കൊ​ള്ള കേ​സി​ലെ ഉ​ന്ന​ത​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തുവ​രെ പോ​രാ​ട്ടം കോ​ണ്‍​ഗ്ര​സ് തു​ട​രു​മെ​ന്ന് ചെന്നിത്തല പ​റ​ഞ്ഞു.

Kerala

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; സ​ത്യം ജ​യി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന ബോ​ധ്യ​മു​ള്ള​ട​ത്തോ​ളം കാ​ലം നി​യ​മ​പ​ര​മാ​യി ത​ന്നെ പോ​രാ​ടും.

നീ​തി​ന്യാ​യ കോ​ട​തി​യി​ലും ജ​ന​ങ്ങ​ളു​ടെ കോ​ട​തി​യി​ലും എ​ല്ലാം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും രാ​ഹു​ൽ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വാ​ട്സാ​പ്പ് ചാ​റ്റു​ക​ളും ഓ​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി മു​ഖ്യ​മ​ന്ത്രി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ഇ​ന്ന് രാ​ത്രി​യോ​ടെ ത​ന്നെ അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും എഫ്ഐആർ ഇടുമെന്നും സൂ​ച​ന​യു​ണ്ട്. 

നേ​ര​ത്തെ ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ്ദ​രേ​ഖ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​രോ​ധി​ച്ച​ത് ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ പ​രാ​തി എ​നി​ക്കെ​തി​രെ ഉ​ണ്ടോ, ഉ​ണ്ടെ​ങ്കി​ല്‍ പ​റ​യൂ, അ​ത​ല്ലാ​തെ എ​ന്നോ​ട് വ​ന്ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു. ഹൂ ​കെ​യേ​ഴ്‌​സ് എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം.

 

Latest News

Up